ഒരുപാട് നാളായി മാറ്റി മാറ്റി വെക്കുന്ന ഒരു കാര്യമാണ് ഈ ബ്ലോഗ്.
എങ്ങനെ വീട്ടിലിരുന്ന് ഒരു വരുമാനം ഉണ്ടാക്കാം എന്നത് ഒരുപാട് പേർക്ക് അറിയേണ്ട ഒരു കാര്യമാണ്.
വീട്ടമ്മമാർക്കും , വിദ്യാർത്ഥികൾക്കും, റിട്ടയർ ആയവർകും, ജോലി അന്വേഷിക്കുന്ന ആർക്ക് തന്നെയും ഇത് ഒരു genuine ആയ ഓൺലൈൻ വരുമനമർഗ്ഗം
കോവിഡ് വന്ന സമയത്താണ് ഓൺലൈൻ വരുമാന സാധ്യതകളെ പറ്റി കൂടുതൽ പേരും ചിന്തിച്ചു തുടങ്ങിയത്.
കൂടുതൽ പേരും യൂട്യൂബിലേക്കും ബ്ലോഗിംഗിലേക്കും തിരിയുകയും ചെയ്തു.
ആർക്കും തുടങ്ങാവുന്ന ചില ഓൺലൈൻ വരുമാന മാർഗ്ഗങ്ങൾ നമുക്ക് നോക്കാം.
ഓരോന്നിനെ പറ്റിയും വിശദമായ പോസ്റ്റുകളും വഴിയേ ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയ്യാം.
ഓൺലൈൻ ആയി ചെയ്യാവുന്ന ആദ്യത്തെ കുറച്ചു സജഷൻസ് ഇതാണ്.
ഒരു യൂട്യൂബ് ചാനൽ തുടങ്ങാം
ബ്ലോഗിംഗ് വഴി സമ്പാദിക്കാം
ഓൺലൈൻ അധ്യാപനം
ഡാറ്റ എൻട്രി വർക്കുകൾ
Affiliate marketing
ഈ പറഞ്ഞിരിക്കുന്ന ഓരോന്നിനെയും പറ്റി ഒരു ചെറിയ വിശദീകരണമാണ് താഴെ കൊടുക്കുന്നത്.
കൂടുതൽ വിശദമായി അടുത്ത പോസ്റ്റുകളിൽ വായിക്കാം.
യൂട്യൂബ് ചാനൽ തുടങ്ങാം
ഇപ്പൊൾ ഏറ്റവും കൂടുതൽ പോപുലർ ആയി നിൽകുന്ന ഒരു മേഖലയാണ് youtube channel creation and monetization.
ഓരോരുത്തർക്കും ഇഷ്ടമുള്ള ഒരു വിഷയത്തെ കുറിച്ച് വീഡിയോ കൾ ചെയ്യാം.
ഒരുപാട് കാറ്റഗറി യിലായി ലക്ഷകണക്കിന് ചാനലുകൾ ആണിന്നുള്ളത്.
എങ്ങനെ ചാനൽ തുടങ്ങാം?
ഒരു youtube ചാനൽ തുടങ്ങാൻ ഒരു gmail id മാത്രം ആണ് വേണ്ടത്. ചാനലിന് വേണ്ടി മാത്രമായി ഒരു ID create ചെയ്യാം.
ഒരു വിഷയം അല്ലെങ്കിൽ മേഖല തിരഞ്ഞെടുക്കുക.
അതിനനുസരിച്ചുള്ള ഒരു channel name ചാനലിൻ്റെ പേര് തിരഞ്ഞെടുക്കാം.പേര് തിരഞ്ഞെടുക്കുമ്പോൾ അതെ പേരിൽ വേറെ ചാനലുകൾ ഉണ്ടോ എന്ന് സെർച്ച് ചെയ്ത് നോക്കുന്നത് നല്ലതാണ്. ഒരുപാട് ചാനലുകൾ ഒരേ പേരിൽ ഉണ്ടായാൽ അത് പിന്നീട് ആളുകൾക്ക് search ചെയ്തു കണ്ട് പിടിക്കാനും ബുദ്ധിമുട്ടായിരിക്കും.
ഒരു unique name കിട്ടിയാൽ വളരെ നല്ലത്.
അടുത്തൊരു പ്രധാന കാര്യം നമ്മുടെ ചാനെളിന് ഒരു ലോഗോ, ചാനൽ ആർട്ട് ( channel art) എന്നിവ ഉണ്ടാക്കണം.
ഫ്രീ ആയിട്ട് channel logo ഉണ്ടാക്കാൻ കുറെ വെബ്സൈറ്റുകൾ ഉണ്ട്.
പ്രൊഫഷണൽ ലോഗോ ക്രീയേറ്റർ മാരേക്കൊണ്ടും ലോഗോ ഉണ്ടാക്കാം.
വീഡിയോ record ചെയ്യുന്നതിന് മുൻപ്, അപ്ലോഡ് ചെയുമ്പോൾ, അപ്ലോഡ് ചെയ്തു കഴിഞ്ഞ് ഒക്കെ കുറെ കര്യങ്ങൾ ശ്രദ്ധികനുണ്ട്. അതൊക്കെ ഈ പോസ്റ്റിൽ വായിക്കാം.
എങ്ങനെ യൂട്യൂബ് ഇൽ നിന്ന് സമ്പാദിക്കാം?
പല രീതിയിൽ ഒരു youtube channel വരുമാന മാർഗം ആക്കവുന്നതാണ്.
യൂട്യൂബിൻ്റെ പരസ്യം youtube monetization program
പല കമ്പനികൾ, അവരുടെ പ്രോഡക്ടുകൾ,അവരുടെ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ
Sponsorships paid promotions
അഫിലിയേറ്റ്മാർക്കറ്റിങ് Affiliate marketing
യൂട്യൂബ് മെമ്പർഷിപ്പ് YouTube membership program
സൂപ്പർ ചാറ്റ് Superchat
യൂട്യൂബ് ഷോർട്ട് വീഡിയോ youtube shorts
തുടക്കത്തിൽ തന്നെ മുകളിൽ പറഞ്ഞ ഓരോ രീതികൾ വഴി വരുമാനം കിട്ടിത്തുടങ്ങില്ല.
1000 പേര് സബ്സ്ക്രൈബ് ചെയ്യുകയും ആകെ 4000 മണിക്കൂർ വാച്ച് ടൈമും (watch time) എത്തിയാൽ മാത്രമേ യൂട്യൂബിൻ്റെ പാർട്ണർ പ്രോഗ്രാമിന് അപേക്ഷിക്കാൻ സാധിക്കൂ.
അതിനു ശേഷം ചാനൽ പുരോഗമിക്കുന്ന മുറക്ക് ഓരോ വരുമാന സാധ്യതകൾ ലഭിക്കുന്നതാണ്.
ബ്ലോഗിംഗ് വഴി സമ്പാദിക്കാം
How to earn real money through blogging?
എന്താണ് ഒരു ബ്ലോഗ് ?
വെബ്സൈറ്റ് പേജുകൾ
ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ്സൈറ്റിൽ പോസ്റ്റുകൾ എഴുതാം.
മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന, ആളുകൾ സെർച്ച് ചെയ്യുന്ന വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കാം.
ഗൂഗിൾ അഡ്സെൻസിന് (Google Adsense) അപേക്ഷിച്ച് കിട്ടിയാൽ നിങ്ങളുടെ ബ്ലോഗിലും പരസ്യങ്ങൾ വന്നു തുടങ്ങും.
Ads അഥവാ പരസ്യങ്ങൾ കൂടാതെ affiliate marketing, സ്പോൺസർഷിപ് വഴിയൊക്കെ ബ്ലോഗിലൂടെയും സമ്പാദിക്കാം.
ഒരു ബ്ലോഗ് എങ്ങനെ തുടങ്ങാം?
ഒരു ബ്ലോഗ് തുടങ്ങാൻ ആദ്യം വേണ്ടത് ഒരു ഡൊമൈൻ പേര് (Domain Name) , ഹോസ്റ്റിങ് ( Hosting) എന്നിവയാണ്.
കൂടുതൽ വിവരങ്ങൾ ബ്ലോഗിംഗ് സംബന്ധമായ ഈ ബ്ലോഗിലെ പോസ്റ്റുകളിൽ നിങ്ങൾക്ക് വായിക്കാവുന്നതാണ്.
അഫിലിയേറ്റ് മാർക്കറ്റിംഗ് Affiliate Marketing
എന്താണ് അഫിലിയേറ്റ് മാർക്കറ്റിംഗ് what is affiliate marketing?
നമ്മുടെ വെബ്സൈറ്റ്, ബ്ലോഗ്, യൂട്യൂബ് ചാനൽ മറ്റു സോഷ്യൽ മീഡിയ പ്രൊഫൈൽ വഴി ഒരു പ്രോഡക്ട് അല്ലെങ്കിൽ സേവനം പ്രൊമോട്ട് ചെയ്യുകയും അത് വാങ്ങാൻ ഉള്ള affiliate link നൽകുകയും ചെയുളി
അഫിലിയേറ്റ് ലിങ്ക് വഴി ഒരു വസ്തുവോ സേവനമോ ( product or service) വാങ്ങുമ്പോൾ അതിൻ്റെ ഒരു കമ്മീഷൻ വിഹിതം ലഭിക്കുന്നതാണ്.
വാങ്ങുന്ന ആളുകൾക്ക് അധിക ചാർജ് ഒന്നും ഉണ്ടാവില്ല .
ഒരുപാട് കമ്പനികൾ Affiliate programs നൽകുന്നുണ്ട്. വളരെ നല്ല വരുമാന സാധ്യതയുള്ള ഒരു മേഖലയാണ് affiliate marketing.
ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ആമസോണിൻ്റെ Affiliate program
To know more about Amazon affiliate program, click here
Online Teaching
ഓൺലൈൻ അധ്യാപനം
Online tuition ( ഓൺലൈൻ ട്യൂഷൻ)
ഇപ്പൊൾ എല്ലാവരും ഓൺലൈൻ ക്ലാസ്സുകളും ഓൺലൈൻ ട്യൂഷൻ എല്ലാം മനസ്സ് കൊണ്ട് അംഗീകരിച്ച് തുടങ്ങി.
വീട്ടിലിരുന്ന് തന്നെ ക്ലാസ്സുകൾ നൽകാം, അധ്യാപകർക്ക് ആയാലും കുട്ടികൾക്ക് ആയാലും ഓൺലൈൻ ക്ലാസ്സുകൾ ഇപ്പൊ ഉപകാരപ്രദമാണ്.
പല വിദ്യാഭ്യാസ പ്ലാറ്റ്ഫോമിലും ടീച്ചേഴ്സ് നെ ആവശ്യമുണ്ട്.
സ്വന്തമായി zoom,Google meet പോലെയുള്ള അപ്ലിക്കേഷനുകൾ ( app ) ഉപയോഗിച്ചും ക്ലാസ്സുകൾ നടത്താം.
ക്ലാസ്സുകൾ റെക്കോർഡ് ചെയ്ത് വെച്ച് ഒരു കോഴ്സ് ആയി നൽകാം. ലൈവ് ക്ലാസ്സുകളും ചെയ്യാം.
ഡാറ്റ എൻട്രി ജോലികൾ
ഓൺലൈൻ ജോലി എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും ആദ്യം ചിന്തിക്കുന്നത് ഡാറ്റ എൻട്രി ജോലികൾ ആയിരിക്കും.
ഗൂഗിളിൽ സെർച്ച് ചെയ്താൽ തന്നെ ഒരുപാട് ഓൺലൈൻ ഡാറ്റ എൻട്രി വെബ്സൈറ്റുകൾ കാണാം. അതിൽ തന്നെ വിശ്വസിക്കാൻ പറ്റുന്ന ഒരെണ്ണം കണ്ടെത്താൻ ആണ് ബുദ്ധിമുട്ട്.
ചില വിശ്വസിക്കാവുന്ന ഡാറ്റ എൻട്രി വെബ്സൈറ്റുകളും പരിചയപ്പെടുത്താം.
Data Entry job sites genuine
ഏറ്റവും പെട്ടെന്ന് ചിന്തിച്ചാൽ കിട്ടുന്നതും, എനിക്ക് വ്യക്തിപരമായി പരിചയമുള്ള 5 വരുമാന മാർഗങ്ങളാണ് ഈ ലേഖനത്തിൽ പറഞ്ഞത്.
ഇതു മാത്രമല്ല, ഇനിയും ഒരുപാട് സാധ്യതകളുണ്ട്. അതിനെ പറ്റി വരുന്ന പോസ്റ്റുകളിൽ പറയാം എന്ന് കരുതുന്നു.